പുല്ലാര അഹ്മദ് കുട്ടി മുസ്ലിയാർ

          മരിക്കാത്ത ഓർമ്മകളുമായി മനസുകളിൽ ജീവിക്കുകയാണ് ഇന്നും ഉസ്താദ് അൽ ഹാജ് പുല്ലാര അഹ് മദ് കുട്ടി മുസ്‌ ലിയാർ (ന:മ). നമ്മുടെ ജീവിതത്തിന് വെളിച്ചമേകിയ മഹാനവർകൾ ഇന്നും നമ്മോടൊപ്പമുണ്ടെന്ന് നമ്മൾ ഉറച്ചു വിശ്വസിക്കുന്നു.
അറിവായി....
ഉപദേശങ്ങളായി .....
നിർദ്ദേശങ്ങളായി .....
ആ ദർസ് ചെവിയിൽ പ്രകമ്പനം കൊള്ളുകയാണ്......
ആ വിശദീകരണങ്ങൾ ബുദ്ധിയിൽ ലിഖിതരൂപം തേടുകയാണ് ...
അറിവ് മാത്രമല്ല അവർ സ്നേഹവും നൽകി....
ശേഷികളെ മാറോടണച്ചു അഭിനന്ദിച്ചു......
മതചിട്ടയിലും നയങ്ങളിലും  ധീരമായി മുന്നേറി....
തെറ്റുകൾ സൗമ്യമായി ചൂണ്ടിക്കാണിച്ചു.....
ഒരു സ്നേഹ നിധിയായ പിതാവിനെ പോലെ ......

      തലമുറകളിലേക്ക് പരിചയപ്പെടുത്തി പകർത്താൻ മാത്രം കർമ ധര്യമായിരുന്നു അവരുടെ ജീവിതം.മുദരിസായി, ഖാസിയായി, പ്രഭാഷകനായി, ഭരണാധികാരിയായി അവർ സമുദായത്തിൽ നിറഞ്ഞു നിന്നു. ഒരു പുരുഷായുസ് കാലമത്രയും.വിട വാങ്ങുമ്പോൾ കണ്ണു നനഞ്ഞു നിൽക്കുന്നവരിൽ മഹാനവുകൾ പങ്കുവെച്ച ഓർമ്മകൾ ത്രസിച്ചു നിൽക്കുകയായിരുന്നു.
ആ മഹാനുഭാവന്റെ ജീവിക്കുന്ന ഓർമ്മയാവട്ടെ ഈ സ്ഥാപനം

Pullara Ahmed Kutty Musliyar Memorial Hifzul Qur'an College

  • w-facebook
  • Twitter Clean